Friday, January 28, 2022
HomeGulfQatarകരിപ്പൂര്‍ വിമാന ദുരന്തം: ഖത്തര്‍ അമീര്‍ അനുശോചനം അറിയിച്ചു

കരിപ്പൂര്‍ വിമാന ദുരന്തം: ഖത്തര്‍ അമീര്‍ അനുശോചനം അറിയിച്ചു

ദോഹ: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആ്ല്‍ഥാനി ഇന്ത്യന്‍ പ്രസിഡന്റ് റാം നാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അമീര്‍ ആശംസിച്ചു.

ഡപ്യൂട്ടി അമീര്‍ ശെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനി, പ്രധാനമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ഥാനി എന്നിവരും ഇന്ത്യന്‍ പ്രസിഡന്റിനേയും പ്രധാനമന്ത്രിയേയും അനുശോചനം അറിയിച്ചു.

Most Popular