ദോഹ: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ദുരന്തത്തില്‍ ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം അഗാധമായ ദുഃഖം രേഖപ്പെടുത്തി.
മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ തീരാവേദനയില്‍ സോഷ്യല്‍ ഫോറം പങ്കുചേരുകയും, അനുശോചിക്കുകയും ചെയ്യുന്നു. പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും സോഷ്യല്‍ ഫോറം ആശംസിച്ചു.
അതേസമയം, ദുരന്തമേഖലയില്‍ രക്ഷകരായി വന്നു ദുരന്തത്തിന്റെ വ്യാപ്തി കുറച്ച അനേക ജീവനുകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന പരിസരത്തുള്ള നാട്ടുകാരെയും സന്നദ്ധപ്രവര്‍ത്തകരെയും ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം അഭിനന്ദിച്ചു.