ഖത്തറിൽ കോവിഡ് ബാധിച്ച് കാസര്‍ഗോഡ് സ്വദേശി മരിച്ചു

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് കാസര്‍ഗോഡ് സ്വദേശി ആരാന്‍തൊടി മൊയ്തീന്‍കുട്ടി(54) മരിച്ചു. കഴിഞ്ഞ മാസം 29 നാണ് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ ഹൃദയസംബന്ധമായ അസുഖമുണ്ടായതിനാല്‍ കോവിഡ് തീവ്രതയേറി മരിക്കുകയായിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി സ്വദേശിയുടെ വീട്ടില്‍ ഡ്രൈവര്‍, മന്തൂബ് ജോലികള്‍ ചെയ്ത് വരികയായിരുന്നു അദ്ദേഹം.

ഭാര്യ: റാബിയ. മക്കള്‍: താജുദ്ധീന്‍, അനസ്, ജാബിര്‍, നൂറ, ഹൂദ.