ദോഹ: ഖത്തറില്‍ സാമ്പത്തികമായി പ്രയാസം നേരിടുന്നവര്‍ക്ക് ദിവസവും അഞ്ച് ടണ്‍ പച്ചക്കറികള്‍ സൗജന്യമായി വിതരണം ചെയ്ത് കത്താറ. ഖത്തരി ഫാര്‍മേഴ്‌സ് ഫോറം, ഖത്തര്‍ റെഡ് ക്രസന്റ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഉല്‍ഘാടന ചടങ്ങില്‍ കത്താറ ജനറല്‍ മാനേജര്‍ ഡോ. ഖാലിദ് ബിന്‍ ഇബ്‌റാഹിം അല്‍ സുലൈത്തി പങ്കെടുത്തു. ഖത്തറിലും പുറത്തും നടപ്പാക്കുന്ന ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തരി കര്‍ഷകര്‍ ഖത്തരി ഫാര്‍മേഴ്‌സ് ഫോറം വഴി സംഭാവന ചെയ്യുന്ന പച്ചക്കറികള്‍ ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി വൊളന്റിയര്‍മാരാണ് തരംതിരിച്ച് വിതരണം ചെയ്യുന്നത്. ഖത്തറിന്റെ എല്ലാ ഭാഗത്തും വൊളന്റിയര്‍മാര്‍ എത്തും. സഹായം തേടി ആവശ്യക്കാരില്‍ നിന്നുള്ള വിളികള്‍ വരുന്നത് അനുസരിച്ചും വിതരണം ചെയ്യുന്നുണ്ട്.
55470558, 55449862 എന്നീ നമ്പറുകളിലാണ് സഹായത്തിനായി വിളിക്കേണ്ടത്.
Katara, partners to distribute 5 tonnes of vegetables daily