Thursday, January 20, 2022
HomeNewsfeedകത്താറയില്‍ ചുവരുകള്‍ വികൃതമാക്കി; നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

കത്താറയില്‍ ചുവരുകള്‍ വികൃതമാക്കി; നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

ദോഹ: ഖത്തറിലെ സാംസ്‌കാരിക ഗ്രാമമായ കത്താറയിലെ കെട്ടിടങ്ങളുടെ ചുവരുകള്‍ വികൃതമാക്കി. ചുവരുകള്‍ വികൃതമാക്കുകയും നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


വികൃതമാക്കിയ ചുവരുകളിലൊന്നിന്റെ വീഡിയോ കത്താറ പുറത്തുവിട്ടു. സംഭവത്തെ അപലപിക്കുന്നതായും പൊതുസ്വത്ത് നശിപ്പിക്കുകയും കെട്ടിടത്തിന്റെ സൗന്ദര്യത്തിന് കേട്പാട് വരുത്തുകയും ചെയ്തവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും ചെയ്യും-കത്താറ ട്വീറ്റ് ചെയ്തു. നമുക്ക് ഒരുമിച്ച് കത്താറയെ സംരക്ഷിക്കാമെന്നും വിവിധ ഭാഷകളില്‍ പുറത്തുവിട്ട ട്വീറ്റില്‍ പറയുന്നു.

Most Popular