Sunday, January 23, 2022
HomeGulfQatarകെപിസിസി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി കോണ്‍ഗ്രസ് വിട്ടു

കെപിസിസി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി കോണ്‍ഗ്രസ് വിട്ടു

കല്‍പറ്റ: സ്ഥാനാര്‍ഥി നിര്‍ണയത്തെ തുടര്‍ന്നുള്ള തര്‍ക്കവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. കെപിസിസി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി പാര്‍ട്ടി വിട്ടു. ബത്തേരി മുന്‍ എംഎല്‍എയും വനിതാ കമ്മിഷന്‍ അധ്യക്ഷയുമായിരുന്നു. സ്ത്രീകളെ നിരന്തരം അവഗണിക്കുന്നതിലും ഗ്രൂപ്പ് പോരിലും മനംമടുത്താണ് രാജി.

വളരെയധികം ആലോചിച്ചാണ് കോണ്‍ഗ്രസ് വിടാനുള്ള തീരുമാനം എടുത്തതെന്ന് റോസക്കുട്ടി പറഞ്ഞു. ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചതില്‍ വേദനിക്കുന്നതായും റോസക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലതികയുടെ പ്രതിഷേധത്തെക്കുറിച്ച് ചില കോണ്‍ഗ്രസ് നേതാക്കള് നടത്തിയ പ്രതികരണങ്ങള്‍ വേദനിപ്പിതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

റോസക്കുട്ടി 1991 ല്‍ ബത്തേരിയില്‍ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1996 ല്‍ വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2011 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് വനിതാ കമ്മിഷന്‍ അധ്യക്ഷയായത്.

Most Popular