Friday, October 22, 2021
HomeNewsfeedകേരള ബിസിനസ് ഫോറം വെബിനാര്‍ സംഘടിപ്പിച്ചു

കേരള ബിസിനസ് ഫോറം വെബിനാര്‍ സംഘടിപ്പിച്ചു

ദോഹ: ഖത്തറിലെ മലയാളി ബിസിനസ് സംരഭകരുടെ കൂട്ടായ്മയായ കേരള ബിസിനസ് ഫോറം റീബൂട്ട് യുവര്‍ ബിസിനസ് എന്ന പേരില്‍ വെബിനാര്‍ സംഘടിപ്പിച്ചു. സൂം പ്ലാറ്റ്‌ഫോമില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷം വഹിച്ചു.

കോവിഡ് കാലത്ത് ബിസിനസിനെ എങ്ങിനെ വിജയകരമായി മുന്നോട്ട് കൊണ്ടു പോവാം എന്ന വിഷയത്തില്‍ ഇന്റര്‍നാഷനല്‍ കോര്‍പറേറ്റ് ട്രെയിനറും മോട്ടിവേഷനല്‍ സ്പീക്കറുമായ ഷമീം റഫീക്ക് സംസാരിച്ചു. കാഷ് ഫ്‌ളോ ഉറപ്പ് വരുത്തുക എന്നതാണ് ഈ സമയത്ത് ഏറ്റവും ശ്രദ്ധിക്കേണ്ട സംഗതിയെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ചെലവുകളും വരവുകളും കണക്ക് കൂട്ടുകയും ചെലവ് പരമാവധി കുറച്ച് വരവ് കൂട്ടുന്നതിനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ശ്രോതാക്കളുടെ ചോദ്യത്തിന് അദ്ദേഹം വിശദമായി മറുപടി നല്‍കി. കെബിഎഫ് അംഗങ്ങള്‍ക്ക് പുറമേ നിരവധി പേര്‍ പരിപാടിയില്‍ പങ്കാളികളായി.

കെബിഎഫ് ജനറല്‍ സെക്രട്ടറി നിഹാദ് മുഹമ്മദലി സ്വാഗതവും കെബിഎഫ് ട്രഷറര്‍ ഗിരീഷ് നന്ദിയും പറഞ്ഞു.

Most Popular