Thursday, June 30, 2022
HomeNewsfeedഖത്തറില്‍ വാഹനം സര്‍വീസ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

ഖത്തറില്‍ വാഹനം സര്‍വീസ് ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

ദോഹ: ഖത്തറില്‍ വാഹനം സര്‍വീസ് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ വാണിജ്യ വ്യവസായ മന്ത്രാലയം ട്വീറ്റ് ചെയ്തു. വാഹനം റിപ്പയര്‍ ചെയ്യുമ്പോള്‍ താഴെ പറയുന്ന അവകാശങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ടതാണെന്ന് മന്ത്രാലയം അറിയിച്ചു.

1. പരിശോധനയും റിപ്പയറിങും പൂര്‍ത്തിയാവുന്ന കാലയളവ് രേഖാമൂലം അറിയിക്കണം. രേഖയില്‍ സര്‍വീസ് സെന്ററും ഉപഭോക്താവും ഒപ്പുവച്ചിരിക്കണം

2. റിപ്പയറിങിന് എത്ര തുകവരുമെന്ന് അറിയാനുള്ള അവകാശം

3. ഇന്‍ഷുര്‍ ഉള്ള വാഹനത്തിന് 14 ദിവസത്തില്‍ കൂടുതല്‍ റിപ്പയറിങ് കാലാവധി വരികയാണെങ്കില്‍ പകരം വാഹനം നല്‍കണം

4. വാറന്റി കഴിഞ്ഞ വാഹനത്തിന് റീപ്ലേസ് ചെയ്യുന്ന പാര്‍ട്ടിന് വാറന്റി ഉണ്ടെങ്കില്‍ അത് ലഭ്യമാക്കണം

5. ഈടു നില്‍ക്കുന്ന വസ്തുക്കള്‍ക്ക് സ്‌പെയര്‍ പാര്‍ട്‌സ് ലഭിക്കാനുള്ള അവകാശം

6. കരാര്‍ പ്രകാരം സര്‍വീസിനുള്ള വാറന്റി പിരീഡ് ലഭ്യമാക്കണം

7. അറബി ഭാഷയില്‍ ഇന്‍വോയിസ് ലഭ്യമാക്കണം

Most Popular