Thursday, June 30, 2022
HomeNewsfeedനാല്‍പ്പത് വര്‍ഷമായി ഖത്തറിലുള്ള കൊല്ലം സ്വദേശി നിര്യാതനായി

നാല്‍പ്പത് വര്‍ഷമായി ഖത്തറിലുള്ള കൊല്ലം സ്വദേശി നിര്യാതനായി

ദോഹ: ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊല്ലം സ്വദേശി നിര്യാതനായി. കൊല്ലം പള്ളിമുക്ക് സാറ മന്‍സിലില്‍ അബ്ദുല്‍ ഗഫൂര്‍ (72) ആണ് മരിച്ചത്. ദോഹയിലെ പയനീര്‍ എജുക്കേഷന്‍ സെന്റര്‍ ഡയറക്ടറായിരുന്നു. നാല്‍പത് വര്‍ഷമായി ഖത്തര്‍ പ്രവാസിയാണ്.

ഏറെ കാലം ഖത്തര്‍ സൈന്യത്തില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. അതിന് ശേഷം ഭാര്യയോടൊപ്പം പയനീര്‍ എജുക്കേഷന്‍ സെന്റര്‍ നടത്തുകയായിരുന്നു. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: സഹീര്‍, ഷബീര്‍, ഷഹനാസ്, ഷബ്‌ന. മൃതദേഹം ദോഹയില്‍ സംസ്‌കരിച്ചു.
ALSO WATCH

Most Popular