ദോഹ: കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വീട്ടമ്മ ഖത്തറില്‍ കോവിഡ് ബാധിച്ചു മരിച്ചു. സഫാ മന്‍സിലില്‍ ഇല്ലത്ത് ഹാഷിമിന്റെ ഭാര്യ രഹനാ ഹാഷിം(53) ആണ് മരിച്ചത്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹമദ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
കുടുംബത്തോടൊപ്പം ദീര്‍ഘകാലം ഖത്തറിലുണ്ടായിരുന്ന ഇവര്‍ പിന്നീട് നാട്ടിലേക്ക് മാറിയിരുന്നു. രണ്ട് മാസം മുമ്പ് വിസ പുതുക്കാനായി ഖത്തറിലെത്തിയതായിരുന്നു. ഭര്‍ത്താവ് ഹാഷിം ദോഹയില്‍ ബിസിനസ് നടത്തിവരികയാണ്.
മക്കള്‍: റിന്‍ഷ, റംഷി. മരുമകന്‍: ആഷിഖ്. കഴിഞ്ഞ 21 നാണ് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തെ കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മൃതദേഹം ഇവിടെ തന്നെ ഖബറടക്കും.
Kozhikkode-koyilandi-native-housewife-dies-with-covid-Qatar