Friday, January 28, 2022
HomeGulfQatarഹമദ് വിമാനത്താവളത്തില്‍ നിരോധിത ഗുളികകളുടെ വന്‍ ശേഖരം പിടികൂടി

ഹമദ് വിമാനത്താവളത്തില്‍ നിരോധിത ഗുളികകളുടെ വന്‍ ശേഖരം പിടികൂടി

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും നിരോധിത ഗുളികകളുടെ വന്‍ ശേഖരം പിടികൂടി ഖത്തര്‍ കസ്റ്റംസ്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരനില്‍ നിന്നും 397 ലിറിക്കാ ഗുളികകളും 46 ക്യാപ്റ്റഗണ്‍ ഗുളികകളുമാണ് പിടിച്ചെടുത്തതെന്നും ഇയാള്‍ക്കെതിരെ തുടര്‍ നടപടി സ്വീകരിച്ചതായും ഖത്തര്‍ കസ്റ്റംസ് സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. ഇക്കാര്യം പ്രാദേശിക പത്രമായ പെനിന്‍സുലയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നിയമ വിരുദ്ധമായ ഇത്തരം പദാര്‍ത്ഥങ്ങളും മറ്റും രാജ്യത്തിനകത്തേക്ക് കൊണ്ടു വരുന്നതിനെതിരെ അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Most Popular