Sunday, October 24, 2021
HomeGulfQatarഖത്തറിലേക്കുള്ള വിനോദ സഞ്ചാരം, പഠനയാത്രകള്‍ തുടങ്ങിയവ മെയ് 31വരെ നിര്‍ത്തിവച്ചു

ഖത്തറിലേക്കുള്ള വിനോദ സഞ്ചാരം, പഠനയാത്രകള്‍ തുടങ്ങിയവ മെയ് 31വരെ നിര്‍ത്തിവച്ചു

ദോഹ: ഖത്തറിലേക്കുള്ള വിനോദ സഞ്ചാരം, പഠനയാത്രകള്‍, വിശ്രമ ഹോട്ടലുകള്‍ എന്നിവയുടെ ബുക്കിങ് മെയ് 31 വരെ നിര്‍ത്തിവച്ചതായി ഡിസ്‌കവര്‍ ഖത്തര്‍ അറിയിച്ചു. എന്നാല്‍, ക്വാറന്റീന്‍ ബുക്കിങ് സംവിധാനം നിലവിലുള്ളതു പോലെ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രാ നിയന്ത്രണം നീട്ടുകയാണെങ്കില്‍ വിനോദ ബുക്കിങുകള്‍ റദ്ദാക്കുകയും പണം മടക്കി നല്‍കുകയും ചെയ്യും.

ഖത്തരി പൗരന്മാര്‍, അവരുടെ ഭാര്യമാരും കുട്ടികളും, റസിഡന്റ് പെര്‍മിറ്റുള്ളവര്‍ എന്നിവര്‍ക്കു മാത്രമാണ് നിലവില്‍ ഖത്തറിലേക്കു പ്രവേശനം. റസിഡന്റ് പെര്‍മിറ്റുള്ളവര്‍ക്ക് റീഎന്‍ട്രി പെര്‍മിറ്റ് ഉണ്ടെങ്കില്‍ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാനാവൂ. ട്രാന്‍സിറ്റ് വിസാ അപേക്ഷകളും പരിഗണിക്കില്ല.
ALSO WATCH

Most Popular