കൊറോണ: നിയന്ത്രണങ്ങള്‍ വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാവും വരെ തുടരേണ്ടിവരുമെന്ന് ഖത്തറിലെ ആരോഗ്യ വിദഗ്ധന്‍

dr abdul latheef alkhal

ദോഹ: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നു പ്രതിസന്ധിയിലായ ജന ജീവിതം ഉടന്‍ സാധാരണ നിലയിലാകില്ലെന്ന് ദേശീയ പകര്‍ച്ചവ്യാധി നിയന്ത്രണ സമിതിയുടെ സഹ അധ്യക്ഷന്‍ ഡോ. അബ്ദുല്ലത്തിഫ് അല്‍ ഖാല്‍.

വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുള്ള ഖത്തറിന്റെ പഴയ അവസ്ഥയിലേക്ക് രാജ്യം ഉടന്‍ മടങ്ങി വരാന്‍ സാധ്യതയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ വാക്‌സിന്‍ കണ്ടെത്തി അത് എല്ലാവര്‍ക്കും ലഭ്യമാവുംവരെയെങ്കിലും നിയന്ത്രണങ്ങള്‍ പാലിക്കേണ്ടി വരും.പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്താലും സീസണലായി വൈറസ് വീണ്ടും ഉണ്ടാവാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പുതിയ ജീവിതരീതി വര്‍ഷങ്ങളോളം തുടരേണ്ടി വരും. ഇനിയുള്ള കാലം വളരെയധികം ശ്രദ്ധയോടെ പ്രതിരോധ നടപടികളും മുന്‍കരുതലുകളും പാലിക്കണമെന്നും അല്‍ ഖാല്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതു സംബന്ധിച്ച് ചൈനയിലെ ചില ഗവേഷണ് സ്ഥാപനങ്ങളുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ടെന്നും അവരില്‍ നിന്നു കൂടുതല്‍ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Life won’t go back to normal soon, COVID-19 measures may continue for years: Dr Khal