ഖത്തറില്‍ അടുത്ത മാസം മുതല്‍ മാസ്‌ക് നിര്‍മാണം ആരംഭിക്കും

medical mask

ദോഹ: ഖത്തറില്‍ അടുത്ത മാസം മുതല്‍ പ്രാദേശികമായി മെഡിക്കല്‍ മാസ്‌ക്കുകള്‍ നിര്‍മിച്ചു തുടങ്ങുമെന്ന് വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതിനാവശ്യമായ യന്ത്രസാമഗ്രികള്‍ രണ്ടാഴ്ച്ചയ്ക്കകം രാജ്യത്തെത്തും.

മാസ്‌ക്ക് നിര്‍മാണത്തിനായി രണ്ടോ മൂന്നോ ഫാക്ടറികള്‍ രാജ്യത്ത് സജ്ജീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഖത്തര്‍ ഡവലപ്‌മെന്റ് ബാങ്കിന്റെ സഹായത്തോടെയാണ് ഫാക്ടറികള്‍ നിര്‍മിക്കുക.

നിലവില്‍ രാജ്യത്തെ അഞ്ച് ഫാക്ടറികള്‍ അണുനാശിനികളും സാനിറ്റൈസറുകളും നിര്‍മിക്കുന്നുണ്ട്. രാജ്യത്ത് മൊത്തം ആവശ്യമായ ഉല്‍പ്പാദനം ഇവിടെ നടക്കുന്നുണ്ടെന്ന് മന്ത്രാലയത്തിലെ വ്യവസായ കാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ മാലികി പറഞ്ഞു.