ദോഹ: ഇന്ത്യയിലെ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു വേണ്ടി ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന് കീഴില്‍ ഹീല്‍ ഇന്ത്യ പേരില്‍ നടത്തുന്ന പദ്ധതിയിലേക്ക് ലുലു ഹൈപര്‍മാര്‍ക്കറ്റ് ഗ്രൂപ്പ് ഓക്സിജന്‍ സിലിണ്ടറുകള്‍ സംഭാവന ചെയ്തു. അടിയന്തര ആവശ്യത്തിനുള്ള മറ്റ് മെഡിക്കല്‍ സഹായങ്ങളും ലുലു നല്കി.
പ്രയാസമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് സാമ്പത്തികമായും വൈദ്യസഹായമായും തുണയേകുന്ന ഐസിബിഎഫിന്റെ പ്രവര്‍ത്തനങ്ങളെ ലുലു ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ത്താഫ് അഭിനന്ദിച്ചു. ജീവകാരുണ്യ മേഖലയിലും സമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടി ലുലു ഗ്രൂപ്പ് എന്നും സജീവമായി രംഗത്തുണ്ടാവാറുണ്ട്. ഈയിടെ മുഖ്യമന്ത്രിയുടെ കോവിഡ് റിലീഫ് ഫണ്ടിലേക്ക് ലുലു ഗ്രൂപ്പ് വന്‍തുക സംഭാവന നല്‍കിയിരുന്നു.