ദോഹ: 2022 ഖത്തര്‍ ലോക കപ്പിന്റെ ഫൈനല്‍ മല്‍സരത്തിന് വേദിയാവുന്ന ലുസൈല്‍ സ്റ്റേഡിയത്തിന്റെ പണി അതിവേഗം പുരോഗമിക്കുന്നു. 80,000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയത്തില്‍ ഫൈനല്‍ ഉള്‍പ്പെടെ 10 മല്‍സരങ്ങളാണ് നടക്കുക.
സ്റ്റേഡിയത്തിന്റെ കോണ്‍ക്രീറ്റ് പണി, പുറത്തെ സ്റ്റീല്‍ഭാഗങ്ങളുടെ ഇന്‍സറ്റലേഷന്‍, മേല്‍ക്കൂര തുടങ്ങിയവ പൂര്‍ത്തിയായതായി ടൂര്‍ണമെന്റ് സംഘാടകര്‍ അറിയിച്ചു. സ്റ്റേഡിയത്തിന്റെ കവാടങ്ങള്‍, ഇന്റീരിയര്‍ തുടങ്ങിയവയുടെ പണി പുരോഗമിക്കുകയാണ്. ലോഞ്ചുകള്‍, സ്‌കൈബോക്‌സ് തുടങ്ങിയവ പൂര്‍ത്തിയാകാറായി. സ്റ്റേഡിയം മുഴുവന്‍ പ്രവര്‍ത്തിയും ഈ വര്‍ഷം അവസാനത്തോടെ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങും.
ലുസൈല്‍ സ്റ്റേഡിയത്തിലേക്കുള്ള പുല്ല് 2020 ആഗസ്തില്‍ തന്നെ തൊട്ടടുത്ത ടര്‍ഫ് ഫാമില്‍ മുളപ്പിച്ചു തുടങ്ങിയിരുന്നു. പുല്ല് ഇപ്പോള്‍ നല്ല രീതിയില്‍ വളര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഫനാര്‍ വിളക്കിന്റെ സവിശേഷതയായ വെളിച്ചവും നിഴലും ഇടകലര്‍ന്ന രൂപമാണ് ലുസൈല്‍ സ്റ്റേഡിയത്തിന് നല്‍കിയിരിക്കുന്നത്.
ലോക കപ്പിന് ശേഷം ലുസൈല്‍ സ്റ്റേഡിയത്തില്‍ സ്‌കൂള്‍, താമസ സ്ഥലങ്ങള്‍, ഷോപ്പുകള്‍, ഭക്ഷണ ശാലകള്‍, ക്ലിനിക്കുകള്‍ തുടങ്ങിയവ ഒരുക്കാനാണ് പദ്ധതി. സ്റ്റേഡിയം കോംപൗണ്ടിനകത്ത് പൊതുജനങ്ങള്‍ക്ക് കളിക്കാനുള്ള ഫുട്‌ബോള്‍ പിച്ചും ഒരുക്കും.