Friday, January 28, 2022
HomeNewsfeedലുസൈല്‍ ട്രാം ജനുവരിയില്‍ ഓടി തുടങ്ങും

ലുസൈല്‍ ട്രാം ജനുവരിയില്‍ ഓടി തുടങ്ങും

ദോഹ: ലുസൈല്‍ ട്രാമിന്റെ ആദ്യഘട്ടം 2022 ജനുവരി 1 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഓറഞ്ച് ലൈനിന്റെ ഒരു ഭാഗമാണ് ആദ്യഘട്ടത്തില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക. മറീന, മറീന പ്രൊമനേഡ്, യോട്ട് ക്ലബ്, എസ്പ്ലനേഡ് ആന്റ് എനര്‍ജി സിറ്റി സൗത്ത്, ലഗ്താഫിയ എന്നീ ആറ് സ്റ്റേഷനുകളാണ് ഉണ്ടാവുക. ട്രാമും ദോഹ മെട്രോയും ബന്ധിപ്പിക്കുന്ന സ്റ്റേഷനാണ് ലഗ്താഫിയ.

ആഴ്ച്ചയില്‍ എല്ലാ ദിവസവും സേവനം ഉണ്ടാവും. അഞ്ച് മിനിറ്റ് ഇടവേളയിലാണ് ട്രാം ഓടുക. പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായാല്‍ ലുസൈല്‍ സിറ്റിയുടെ എല്ലാ ഭാഗത്തേക്കും ഇതില്‍ സഞ്ചരിക്കാനാവും. ലഗ്താഫിയക്കു പുറമേ ലുസൈല്‍ സ്റ്റേഷനിലും ട്രാം ദോഹ മെട്രോയുമായി ബന്ധിപ്പിക്കും.

Most Popular