മറിമായം ടീം പങ്കെടുക്കുന്ന ഹാസ്യ നൃത്ത സംഗീത പരിപാടി വെള്ളിയാഴ്ച്ച ക്യുഎന്‍സിസിയില്‍

ദോഹ: പുതുവര്‍ഷത്തെ വരവേറ്റ് ‘മഅസലാമ’ സംഗീത നൃത്ത ഹാസ്യ പരിപാടി നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 27ന് വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ (ക്യുഎന്‍സിസി) ആണ് പരിപാടി. ഇന്‍സ്െപയര്‍ ഗ്രൂപ്പും ക്യു ടീമുമാണ് സംഘാടകര്‍.

ടീം ടൈം, ആര്‍ഗണ്‍ ഗ്ലോബല്‍ എന്നിവരാണ് പ്രായോജകര്‍. ‘മറിമായം’ ടീം അവതരിപ്പിക്കുന്ന ആക്ഷേപ ഹാസ്യ പരിപാടിയാണ് മുഖ്യആകര്‍ഷണം. തെന്നിന്ത്യന്‍ ചലച്ചിത്ര താരം റോമയും സംഘവും നൃത്തം അവതരിപ്പിക്കും. ചലച്ചിത്രതാരം റിയാസ് ഖാന്‍ മുഖ്യാതിഥിയവും.

ചലചിത്ര പിന്നണി ഗായകന്‍ അന്‍വര്‍സാദത്ത്, സുമിഅരവിന്ദ്, ആസിഫ് കാപ്പാട്, ഷെയ്ഖ എന്നിവര്‍ അവതരിപ്പിക്കുന്ന സംഗീതപരിപാടിയുണ്ടാകും. പുതുമുഖ ചലച്ചിത്ര താരം നിസ്സാം കാലിക്കറ്റും (കോമഡി ഉത്സവം ഫെയിം) പങ്കെടുക്കും. 50, 170, 250, 1000 റിയാല്‍ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകള്‍ ക്യു ടിക്കറ്റ്‌സിലും വിവിധ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്. ഫോണ്‍: 33494844.

വാര്‍ത്താ സമ്മേളനത്തില്‍ മുസ്തഫ (ദോഹ സ്റ്റേജ്), ആര്‍ഗണ്‍ഗ്ലോബല്‍ സിഇഒ ഗഫൂര്‍, ഇന്‍സ്‌പെയര്‍ ഗ്രൂപ്പ് എംഡി. നൗഷാദ് ബാബു, ക്യു ടീം പ്രസിഡന്റ് ഇസ്മായില്‍, ഇന്‍സ്‌പെയര്‍ ഗ്രൂപ്പ് മാനേജര്‍ കാസിം വെളിയങ്കോട്, ഇവന്റ് ഹെഡ് പ്രേമ ശരത് എന്നിവര്‍ പങ്കെടുത്തു.