Sunday, November 28, 2021
HomeGulfQatarമധ്യമം ക്ലബ്ബ്: കഥാ മത്സര വിജയികളെ പ്രഖ്യാപിച്ചു

മധ്യമം ക്ലബ്ബ്: കഥാ മത്സര വിജയികളെ പ്രഖ്യാപിച്ചു

ദോഹ: അതിജീവനം എന്ന വിഷയത്തില്‍ മാധ്യമം  ക്ലബ് ഖത്തര്‍ പ്രവാസികള്‍ക്കായി സംഘടിപ്പിച്ച കഥാ രചനാ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. എ വി എം ഉണ്ണിയുടെ ‘കിതാബില്‍ ഇല്ലാത്തത്’ എന്ന കഥ ഒന്നാം സ്ഥാനവും വി എ അബ്ദുല്‍ അസീസിന്റെ ‘അതിജീവനം’ എന്ന കഥ രണ്ടാം സ്ഥാനവും സ്മിത പൗലോസ് എഴുതിയ ‘പുനര്‍ജനി’ മൂന്നാം സ്ഥാനവും നേടി. പ്രശസ്ത കഥാകൃത്ത് കെ പി രാമനുണ്ണിയാണ് വിജയികളെ പ്രഖ്യാപിച്ചത്.
കല ജീവിതത്തിനു വേണ്ടിയുള്ളതാണോ അതല്ല കല കലക്ക് വേണ്ടിയുള്ളതാണോ എന്ന സംവാദത്തിനു നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. എന്നാല്‍ കല ജീവത്തിനു വേണ്ടി മാത്രമല്ല അതിജീവനത്തിനു കൂടിയുള്ളതാണെന്ന് ദൃഷ്ടാന്തവത്കരിക്കുന്നതാണ് മധ്യമം ക്ലബ്ബ് നടത്തിയ കഥാ രചനാ മത്സരമെന്നു കെ പി രാമനുണ്ണി അഭിപ്രായപ്പെട്ടു. അദ്ദേഹത്തോടൊപ്പം ഡോക്ടര്‍ കദീജ മുംതാസ്, പി കെ പാറക്കടവ് എന്നീ പ്രമുഖര്‍ കൂടി ഉള്‍കൊള്ളുന്നതായിരുന്നു ജഡ്ജിങ് പാനല്‍. ദോഹയില്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ധാരാളം കലാ സാഹിത്യ മത്സരങ്ങള്‍ മാധ്യമം ക്ലബ്ബ് വിവിധ ഘട്ടങ്ങളില്‍ നടത്തിയിട്ടുണ്ട്. ഖത്തറില്‍ തന്നെ മലയാളീ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ തലത്തില്‍ ആദ്യമായി യുവജനോത്സവം സംഘടിപ്പിച്ചത് മധ്യമം ക്ലബ്ബ് ആയിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ രൂപം കൊണ്ട ഇന്നത്തെ പുതിയ സാമൂഹ്യ സാഹചര്യത്തിലാണ്  ഇങ്ങനെ ഒരു വിഷയത്തില്‍ കഥാ രചനാ മത്സരം സംഘടിപ്പിച്ചതെന്നും ഖത്തറിലെ പ്രവാസി എഴുത്തുകാരില്‍ നിന്നും മികച്ച പ്രതികരണമാണ് ഇക്കാര്യത്തില്‍ ഉണ്ടായതെന്നും ക്ലബ്ബ് ഭാരവാഹികളായ ആവണി വിജയ കുമാര്‍, സുഹൈല്‍ ശാന്തപുരം എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
മത്സരത്തിനായി ലഭിച്ച മുമ്പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത 30 കഥകളില്‍ നിന്നും മാധ്യമം ക്ലബ്ബ് അംഗങ്ങളും എഴുത്തുകാരുമായ ശോഭ നായര്‍, മോളി അബ്രഹാം, എം ടി നിലമ്പുര്‍ എന്നിവര്‍ സ്‌ക്രീനിങ്ങിലൂടെ തെരെഞ്ഞെടുത്ത 9 കഥകളാണ് മത്സരത്തിനായി പരിഗണിച്ചത്.

Most Popular