തൊഴിലാളി ഒളിച്ചോടിയെന്ന് വ്യാജ പരാതി നല്‍കുന്നതിനെതിരേ ഖത്തര്‍ മന്ത്രാലയം

qatar absconding charges

ദോഹ: തൊഴിലാളി ഒളിച്ചോടിയെന്ന് വ്യാജ പരാതി നല്‍കുന്ന സംഭവങ്ങളില്‍ ഇടപെടുന്നതിന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കി. തൊഴില്‍ മന്ത്രാലയം ലേബര്‍ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് ഹസന്‍ അല്‍ ഉബൈദലിയാണ് ഇക്കാര്യം അറിയിച്ചത്.

പരാതി പറയുന്ന തൊഴിലാളിക്കെതിരേ പ്രതികാര നടപടിയായി ഒളിച്ചോടിയെന്ന് കേസ്(അബ്‌സ്‌കോണ്ടിങ് കേസ്) ഫയല്‍ ചെയ്യുന്നത് അനുവദിക്കാനാവില്ലെന്ന് ഉബൈദലി പറഞ്ഞു. ഖത്തറിലെ തൊഴില്‍ പരിഷ്‌കരണം സംബന്ധിച്ച് കാനഡ എംബസിയും ഖത്തര്‍ തൊഴില്‍ മന്ത്രാലയും സംയുക്തമായി സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ ഒളിച്ചോടിയെന്ന് പരാതി നല്‍കപ്പെട്ട തൊഴിലാളിക്ക് ജോലി മാറാനാവില്ല. എന്നാല്‍, തൊഴിലാളി ജോലി മാറാന്‍ അപേക്ഷ നല്‍കിയതിന് ശേഷം തൊഴിലുടമ ഇത്തരം പരാതി നല്‍കുന്നത് തടയുന്നതിനുള്ള സംവിധാനമാണ് ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് ഒരുക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. തൊഴിലാളിക്കെതിരേ പ്രതികാര നടപടിയായി അബ്‌സ്‌കോണ്ടിങ് കേസ് ഉപയോഗിക്കരുത്. ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ വന്നാല്‍ തൊഴില്‍ മന്ത്രാലയം ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഉബൈദലി അറിയിച്ചു.

MADLSA working with MoI to address false absconding charges against workers: Official