Tuesday, August 16, 2022
HomeNewsfeedമലപ്പുറം സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചു

മലപ്പുറം സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചു

ദോഹ: മലപ്പുറം തിരൂര്‍ സ്വദേശി ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചു. വെട്ടം ഇല്ലത്തെപ്പടി വലിയ പീടിയേക്കല്‍ നാസര്‍(51) ആണ് മരിച്ചത്. ഒരു മാസത്തിലേറെയായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഖര്‍ത്തിയാത്തില്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

രണ്ടു വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി തിരിച്ചെത്തിയത്. നാട്ടിലേക്ക് പോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

മമ്മിക്കുട്ടി ഹാജി-മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: റംല. മക്കള്‍: നസ്ല മറിയം, നഫ്‌ല മറിയം. മരുമകന്‍: സൈനുല്‍ ആബിദ്. ഏഴ് സഹോദരിമാരും രണ്ടു സാഹോദരന്മാരുമുണ്ട്. ഖബറടക്കം ഇന്ന ഖത്തറില്‍ നടക്കും.

Most Popular