ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം; മലയാളി പിടിയില്‍

Representational image

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി മലയാളി യുവാവ് പിടിയിലായി. പഴത്തിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ആലപ്പുഴ സ്വദേശിയെയാണ് കസ്റ്റംസ് വിഭാഗം പിടികൂടിയത്.

വിലകൂടിയ മയക്കുമരുന്ന് വളരെ കുറഞ്ഞ അളവിലാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. യുവാവിനെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറിയതായാണ് അറിയുന്നത്.

ഖത്തറില്‍ മയക്കുമരുന്ന് കേസില്‍പ്പെട്ട് നിരവധി മലയാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരില്‍ രണ്ടു വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്നവരും ഉണ്ട്. മയക്കുമരുന്ന് റാക്കറ്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരും ഏജന്റിന്റെ ചതിയില്‍പ്പെട്ട് പിടിയിലാവയരും കൂട്ടത്തിലുണ്ട്.

വിമാനത്താവളം വഴിയും കടല്‍ മാര്‍ഗവും ഖത്തറിലേക്ക് മയക്ക് മരുന്ന് കടത്താനുള്ള ശ്രമം വ്യാപകമായതോടെ അധികൃതര്‍ ഇപ്പോള്‍ കടുത്ത നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.