ഖത്തറില്‍ മലയാളി യുവാവ് തൂങ്ങിമരിച്ച നിലയില്‍

qatar malayali suicide

ദോഹ: ഖത്തറില്‍ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം, തവനൂര്‍, അയങ്കാലം സ്വദേശി ചെറയാട്ടുവളപ്പില്‍ പ്രിയേഷ് (37) ആണ് മരിച്ചത്. ദോഹയിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ സ്‌റ്റോറിലാണ് മൃതദേഹം കണ്ടെത്തിയത്.

മാനസിക പ്രയാസം കാരണമാണ് ആത്മഹത്യ ചെയ്തതെന്ന് ജോലി ചെയ്തിരുന്ന കമ്പനിയിലെ പ്രതിനിധികള്‍ അറിയിച്ചു. നാട്ടില്‍ പോവാനാഗ്രഹിച്ചിരുന്നതായും പറയപ്പെടുന്നു. കാപ്ടെക് ട്രേഡിങ ആന്റ് കോണ്‍ട്രാക്ടിംഗ് കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: രഞ്ജു കളരിപ്പുരയില്‍. അപ്പു ചെറയാട്ടുവളപ്പില്‍-രമണി ദമ്പതികളുടെ മകനാണ്. സന്ദര്‍ശക വിസയില്‍ വന്ന ഭാര്യ രഞ്ജുവിനൊപ്പം നാട്ടില്‍ പോയ ശേഷം കഴിഞ്ഞ ഫെബ്രുവരിയിലാണ് ദോഹയില്‍ തിരിച്ചെത്തിയത്. രണ്ടര വയസ്സുള്ള മകനുണ്ട്. വെള്ളിയാഴ്ച രാവിലെ മുറിയില്‍ നിന്നു പുറത്തേക്ക് പോയ പ്രിയേഷിനെ കാണാതായതിനെ തുടര്‍ന്ന് കൂടെത്താമസിക്കുന്ന സുഹൃത്തും മറ്റു ജീവനക്കാരും നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം നാട്ടില്‍കൊണ്ടുപോവാനുള്ള ശ്രമത്തിലാണെന്ന് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്തര്‍ കെഎംസിസി അല്‍ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Malayalee youth found dead in Qatar. The deceased has been identified as Priyesh, 37, a resident of Thavanoor, Malappuram.