Tuesday, August 16, 2022
HomeNewsfeedഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

ഖത്തറില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന ആലുവ സ്വദേശി മരിച്ചു. എറണാകുളം ആലുവ പറൂര്‍ കവല കോണ്‍വെന്റ് ലെയ്‌നില്‍ പരേതനായ മുഹമ്മദ് ബഷീറിന്റെ മകന്‍ ബാപ്പു സഫീര്‍ (50) ആണ് മരിച്ചത്.

ഹസം മിബൈരീക് ആശുപത്രിയില്‍ ചികില്‍യിലായിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം നില വഷളാവുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു അന്ത്യം.

ഉരീദുവില്‍ ജീവനക്കാരനായിരുന്നു. 21 വര്‍ഷമായി ഖത്തറില്‍ പ്രവാസിയായ സഫീറിന്റെ കുടുംബം ഖത്തറിലുണ്ട്. ഭാര്യ: ഫാത്തിമ. മക്കള്‍: ഫഹദ് സഫീര്‍, സ്വാലിഹ സഫീര്‍. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ അബൂഹമൂര്‍ ഖബറിസ്ഥാനില്‍ അടക്കം ചെയ്തു.

 

Most Popular