ഖത്തറില്‍ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു

ദോഹ: ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കോടൂര്‍ സ്വദേശിയായ മുനവ്വര്‍ (30) ആണ് മരിച്ചത്. നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ജീവനക്കാരനായിരുന്നു. ഇന്നലെ അര്‍ധരാത്രിയോടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഭാര്യയും രണ്ടു മാസം മാത്രം പ്രായമായ കുട്ടിയുമുണ്ട്. കുഞ്ഞിനെ മുനവ്വര്‍ നേരിട്ട് കണ്ടിട്ടില്ല. വിസിറ്റ് വിസയില്‍ ഖത്തറില്‍ വന്നിരുന്ന ഭാര്യ ഗര്‍ഭിണി ആയതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോയതായിരുന്നു. മൃതദേഹം ഇപ്പോള്‍ ഹമദ് മോര്‍ച്ചറിയില്‍.