ദോഹ: ഖത്തറില്‍ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അരീക്കോട് സ്വദേശി കൊന്നച്ചാലി മുഹമ്മദ് മുസ്തഫ (46) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ലിമോസിന് സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. പത്തുവര്‍ഷമായി ഖത്തറിലുള്ള മുസ്തഫ നേരത്തേ കാര്‍ ഡ്രൈവിങ് സ്കൂള്‍ പരിശീലകനായിരുന്ന. നാട്ടില്‍ പോയി മൂന്നരവര്‍ഷത്തിന് ശേഷമാണ് ഖത്തറിലേക്ക് വീണ്ടും മടങ്ങിവന്നത്. ആറുമാസമായി തിരിച്ചെത്തിയിട്ട്.
സുബൈദയാണ് ഭാര്യ. മക്കള്‍: ഷാജഹാന്, ശാമില്‍, സയാന്, ഫിയ ഫാത്തിമ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ഖത്തര്‍ കെഎംസിസി അല്‍ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.