ദോഹ: തൃശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശി ഖത്തറില്‍ നിര്യാതനായി. അഞ്ചങ്ങാടി കടപ്പുറം സ്രാങ്കിനകത്ത് മൊയ്തീന്‍ കോയണ്ണി(61) ആണ് മരിച്ചത്. കഴിഞ്ഞ 30 വര്‍ഷമായി ഖത്തറിലുള്ള അദ്ദേഹം ജംലിയയിലെ അറബി വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ് ഹമദ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവേയാണ് അന്ത്യം. ഭാര്യ: റഹ്മത്ത്. മക്കള്‍: മുന്‍സീറ, മുഫീദ, ഷഹര്‍ബാന്‍, മെഹര്‍ബാന്‍.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവും.