ദോഹ: ഖത്തറില്‍ കോവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി മരിച്ചു. വാടാനപ്പള്ളി സ്വദേശി അറക്ക വീട്ടില്‍ ഷരീഫ് (43 വയസ്സ്) ആണ് മരിച്ചത്. ലിമോസിന്‍ ഡ്രൈവറായിരുന്നു. 15 വര്‍ഷത്തോളമായി ഖത്തറില്‍ പ്രവാസിയായ ഷരീഫ് ഏതാനും വര്‍ഷം മുമ്പാണ് ലിമോസിന്‍ സര്‍വീസിലേക്ക് മാറിയത്. കോവിഡ് ലക്ഷണങ്ങള്‍ ഗുരുതരമായതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.
ആരിഫയാണ് ഭാര്യ. സിയാ ഫാത്തിമ, മുഹമ്മദ് സിദാന്‍, അബ്ദുള്ള ആദില്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് അബൂഹമൂര്‍ ഖബര്‍സ്ഥാനില്‍ അടക്കം ചെയ്തു. ഖത്തര്‍ കെഎംസിസി മയ്യത്ത് പരിപാലന കമ്മിറ്റി ആവശ്യമായ സഹായങ്ങള്‍ ചെയ്തു.
ALSO WATCH