Wednesday, January 26, 2022
HomeNewsfeedഖത്തറില്‍ ബീച്ചില്‍ കുളിക്കാന്‍ പോയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ഖത്തറില്‍ ബീച്ചില്‍ കുളിക്കാന്‍ പോയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ദോഹ: ഖത്തറില്‍ കോഴിക്കോട് സ്വദേശി ബീച്ചില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ചു. വാണിമേല്‍ സ്വദേശി പരപ്പുപാറ മയങ്ങിയില്‍ അബുവിന്റെ മകന്‍ ജംഷിദ് (35) ആണ് മരിച്ചത്. വ്യഴാഴ്ച രാത്രി ദോഹയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള ബീച്ചില്‍ കുളിക്കാന്‍ പോയതായിരുന്നു ജംഷീദ്. വെള്ളിയാഴ്ച പുലര്‍ച്ചയോടെ ബീച്ചില്‍ വച്ച് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചു വരുത്തിയെങ്കിലും രക്ഷിക്കാനായില്ല.

മാതാവ് ജമീല. ഭാര്യ: മുഹ്സിന(ദേവര്‍കോവില്‍). മക്കള്‍: ഫാത്തിമ, ഹവ്വ, മുഹമ്മദ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിക്കും.

Most Popular