ദോഹ: കൊറോണയുമായി ബന്ധപ്പെട്ട പ്രതിസന്ധി കണക്കിലെടുത്ത് മാള്‍ ഓഫ് ഖത്തര്‍ മുഴുവന്‍ റീട്ടെയിലര്‍മാര്‍ക്കും മൂന്ന് മാസത്തെ വാടക ഇളവ് അനുവദിച്ചു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസത്തെ വാടകയാണ് ഒഴിവാക്കുകയെന്ന് മാള്‍ ഓഫ് ഖത്തര്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.
പങ്കാളികളെ സാമ്പത്തിക പ്രതിസന്ധിയില്‍ സഹായിക്കുന്നതിന് മാള്‍ ഓഫ് ഖത്തര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഈ വെല്ലുവിളി നേരിടുന്നതിന് ഒരുമിച്ചുനില്‍ക്കാമെന്നും പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ബര്‍വ റിയല്‍ എസ്റ്റേറ്റ്, മുശെയ്‌രിബ് പ്രോപര്‍ട്ടീസ്, കത്താറ തുടങ്ങിയ കമ്പനികളും വാടകയില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.