ആള്‍ക്കൂട്ടത്തിനു നേരെ ഖത്തര്‍ റിയാല്‍ വാരിവിതറി; യുവാവ് പിടിയില്‍

ദോഹ: ആള്‍ക്കൂട്ടത്തിനു നേരെ ഖത്തര്‍ റിയാല്‍ വാരിവിതറിയ യുവാവ് പിടിയില്‍. നിയമവിരുദ്ധ പ്രവൃത്തി നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തതായി ഖത്തര്‍ ആഭ്യന്തരമന്ത്രാലയമാണ് അറിയിച്ചത്. ദോഹ കോര്‍ണിഷില്‍ ആയിരുന്നു സംഭവം.

ഭിത്തിയുടെ മുകളില്‍ കയറിനിന്ന് ആള്‍ക്കൂട്ടത്തിനു നേരെ കറന്‍സികള്‍ വലിച്ചെറിയുന്ന വീഡിയോ വൈറലായിരുന്നു. ആളുകള്‍ പണം വാരിയെടുക്കാനായി താഴെ ചുറ്റുംകൂടി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

ഇയാളുടെ പൂര്‍ണവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇയാള്‍ നിയമനടപടികള്‍ നേരിടണമെന്ന് ഖത്തര്‍ മന്ത്രാലയം അറിയിച്ചു.