Saturday, January 29, 2022
HomeNewsfeedഖത്തറില്‍ വീട്ടുവേലക്കാരികള്‍ക്ക് അനധികൃത അഭയം നല്‍കിയ ആളെ അറസ്റ്റ് ചെയ്തു

ഖത്തറില്‍ വീട്ടുവേലക്കാരികള്‍ക്ക് അനധികൃത അഭയം നല്‍കിയ ആളെ അറസ്റ്റ് ചെയ്തു

ദോഹ: വീട്ടുവേലക്കാരികളെ സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടാന്‍ സഹായിക്കുകയും അനധികൃതമായി ഒളിപ്പിച്ച് താമസിപ്പിക്കുകയും ചെയ്ത ആഫ്രിക്കന്‍ സ്വദേശിയെ ഖത്തര്‍ സെര്‍ച്ച് ആന്റ് ഫോളോ അപ്പ് വിഭാഗം അറസ്റ്റ് ചെയ്തു. അല്‍ സലത്തയിലെ വാടക കെട്ടിടത്തിലാണ് ഇയാള്‍ 15 സ്ത്രീകള്‍ക്ക് താമസ സൗകര്യമൊരുക്കിയത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ വലയിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു. പ്രതി കുറ്റം സമ്മതിച്ചു. വിവിധ വീടുകളില്‍ ജോലി ചെയ്യുന്നതിന് കൂടുതല്‍ പണം വാഗ്ദാനം ചെയ്താണ് താന്‍ വീട്ടുവേലക്കാരികളെ വലയിലാക്കിയതെന്ന് ആഫ്രിക്കന്‍ സ്വദേശി പറഞ്ഞു. പ്രതിയെ നിയമ നടപടികള്‍ക്കായി കൈമാറി.

സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടുന്നവര്‍ക്ക് അഭയം നല്‍കുന്നതും അവരുമായി ഇടപാടുകള്‍ നടത്തുന്നതും നിയമവിരുദ്ധമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Most Popular