ദോഹ: ഖത്തറില്‍ ഔദ്യോഗിക രേഖ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. എക്കോണമിക് ആന്റ് സൈബര്‍ ക്രൈംസ് കോമ്പാറ്റിങ് ഡിപാര്‍ട്ട്‌മെന്റ് ആണ് നടപടി സ്വീകരിച്ചത്. പ്രതിയെ പ്രോസിക്യൂഷന് കൈമാറുമെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.
രേഖകള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.