Wednesday, January 26, 2022
HomeNewsfeedഖത്തറിലെ വുകൈറില്‍ യുവാവിനെ കാണാതായി; തിരച്ചില്‍ തുടരുന്നു

ഖത്തറിലെ വുകൈറില്‍ യുവാവിനെ കാണാതായി; തിരച്ചില്‍ തുടരുന്നു

ദോഹ: ഖത്തറിലെ അല്‍വുകൈറിന് തെക്ക് യുവാവിനെ കാണാതായതായി റിപോര്‍ട്ട്. അധികൃതരും പ്രദേശവാസികളും ചേര്‍ന്ന് യുവാവിന് വേണ്ടി തിരച്ചില്‍ തുടരുന്നതായി പെനിന്‍സുല റിപോര്‍ട്ട് ചെയ്തു.

3 ദിവസം മുമ്പാണ് അബ്ദുല്‍ അസീസ് അല്‍ ഉതൈബി എന്ന യുവാവിനെ കാണാതായതെന്ന് മാര്‍സല്‍ഖത്തര്‍ എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നുള്ള ട്വീറ്റില്‍ പറയുന്നു. അല്‍ വുകൈറിന് തെക്കുള്ള അല്‍ ഖര്‍റ പ്രദേശത്താണ് അദ്ദേഹത്തെ കാണാതായത്. യുവാവ് അപ്രത്യക്ഷനായി എന്ന് കരുതുന്ന പ്രദേശത്ത് നിരവധി യുവാക്കളുടെ സഹായത്തോടെയാണ് അധികൃതര്‍ തിരച്ചില്‍ നടത്തുന്നത്.

33 വയസ്സുള്ള യുവാവ് 2003 മോഡല്‍ സിലവര്‍ ലാന്റ് ക്രൂയിസര്‍ ജിഎക്‌സ് കാര്‍ ആണ് ഓടിച്ചിരുന്നതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അല്‍ ഖര്‍റ ഏരിയയില്‍ വച്ചാണ് അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത്. യുവാവിന് വേണ്ടി തിരച്ചില്‍ നടത്തുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

Most Popular