മാസ്‌ക്കുകളും മരുന്നുകളും സ്റ്റോക്ക് ചെയ്ത് ഇരട്ടിവിലക്ക് വില്‍പ്പന നടത്തിയയാളെ അറസ്റ്റ് ചെയ്തു

ദോഹ: ഫാര്‍മസികളില്‍ നിന്ന് വന്‍തോതില്‍ മാസ്‌ക്കുകളും കൈയുറകളും ഉള്‍പ്പെടെയുള്ളവ വാങ്ങി ഇരട്ടി വിലക്ക് വില്‍പ്പന നടത്തിയയാളെ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് 800 കൈയുറകള്‍, 7,900 മാസ്‌ക്കുകള്‍, 1,502 മെഡിക്കല്‍ വസ്ത്രങ്ങള്‍, ആന്റിബയോട്ടിക്കുകള്‍, തെര്‍മോ മീറ്ററുകള്‍, രണ്ട് ലക്ഷം റിയാല്‍ എന്നിവ പിടികൂടി.

കൊറോണ വൈറസ് ബാധ മൂലം രാജ്യത്ത് വലിയ ഡിമാന്‍ഡുള്ള വസ്തുക്കളാണ് ഇയാള്‍ ഇരട്ടിവിലക്ക് വില്‍പ്പന നടത്തിയിരുന്നത്. രാജ്യത്തെ വിവിധ ഫാര്‍മസികളില്‍ നിന്ന് വാങ്ങിയതാണ് ഇവയെന്ന് പ്രതി കുറ്റസമ്മതം നടത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.