ഖത്തറില്‍ മാസ്‌ക് ധരിക്കാത്തതിന് 73 പേര്‍ക്കെതിരെ നടപടി

qatar mask

ദോഹ: ഖത്തറില്‍ കൊവിഡ് നിയമലംഘനങ്ങള്‍ ദിനംപ്രതി വര്‍ധിച്ച് വരികയാണ്. ഇന്നലെ രാജ്യത്ത് നടത്തിയ പരിശോധനയില്‍ 73 പേരെയാണ് മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് നിയമനടപടി എടുത്തിരിക്കുന്നത്. ഇവരെ ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. ഇതുവരെ രാജ്യത്ത് മാസ്‌ക് ധരിക്കാത്തതിന് 4,765 പേര്‍ക്കെതിരെയും വാഹനത്തിലെ പരമാവധി ആളുകളുടെ എണ്ണം ലംഘിച്ചതിന് 277 പേര്‍ക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.

കോവിഡ് പടരാതിരിക്കാന്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വാഹനങ്ങളിലെ ആളുകളുടെ എണ്ണം നിയന്ത്രിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും ആവര്‍ത്തിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എങ്കിലും നിയമലംഘനങ്ങള്‍ വര്‍ദ്ധിക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നതോടുകൂടി കര്‍ശന നിയന്ത്രണണങ്ങളും പരിശോധനകളുമാണ് രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.