ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ‘ഹെല്‍ത്ത് ഫോര്‍ ലൈഫ് ‘ എന്ന പേരില്‍ ആരോഗ്യ പരിശോധനാ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു. നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ ഡോ. ബിഗേഷ് ഉണ്ണികൃഷ്ണന് പരിപാടി ഉദ്ഘാടനം ചെയ്തു. നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ എച്ച് ആര് മാനേജര്‍ അബ്ദുസ്സലാം, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് നല്ലളം, ജനറല്‍ സെക്രട്ടറി ഷമീര്‍ വലിയവീട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
അംഗങ്ങളും പോഷക ഘടകങ്ങളുടെ അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പടെ ധാരാളം പ്രവാസികള്‍ സൗജന്യ ആരോഗ്യ പരിശോധനയ്ക്ക് എത്തി. ആവശ്യമുള്ളവര്‍ക്ക് സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരുന്നു.
ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ ഡോ. മക്തൂം അബ്ദുല്‍ അസീസ് കൊറോണ വൈറസിനെക്കുറിച്ച് കുറിച്ച് ക്ളാസ് എടുത്തു. ജീവിത ശൈലി രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിനെക്കുറിച്ചും കാലാവസ്ഥാ മാറ്റങ്ങള്‍ ഉണ്ടാവുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിദഗ്ധ ഡോക്ടര്‍മാര്‍ വിവിധ സെഷനുകളില്‍ ക്ളാസ് എടുത്തു. അടിയന്തിര സാഹചര്യങ്ങളില്‍ ജീവന് രക്ഷിക്കാന്‍ വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ മോക്ക് ഡ്രിലിലൂടെ അവതരിപ്പിച്ചു. ഇംതിയാസ് അനച്ചി, റിയാസ് വാണിമേല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.