ഞായറാഴ്ച്ച മുതല്‍ ഖത്തറിലെ മെഡിക്കല്‍ കമ്മീഷന്‍ പ്രവര്‍ത്തന സമയം മാറും

medical commission

ദോഹ: ഖത്തര്‍ ആരോഗ്യ മന്ത്രാലയം മെഡിക്കല്‍ കമ്മീഷന്‍ ഡിപാര്‍ട്ട്‌മെന്റിന്റെ പുതിയ സമയക്രമം പ്രഖ്യാപിച്ചു. ഞായറാഴ്ച്ച മുതല്‍ രാവിലെ 7 മണി തൊട്ട് ഉച്ചയ്ക്ക് 2 മണിവരെയാണ് ഓഫിസ് പ്രവര്‍ത്തിക്കുക. പുതിയ പ്രവര്‍ത്തന സമയം പാലിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.