Thursday, December 2, 2021
HomeNewsfeedമെത്രാഷ് 2ല്‍ ഇനി കുടുംബ തര്‍ക്കങ്ങളും റിപോര്‍ട്ട് ചെയ്യാം

മെത്രാഷ് 2ല്‍ ഇനി കുടുംബ തര്‍ക്കങ്ങളും റിപോര്‍ട്ട് ചെയ്യാം

ദോഹ: ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ആപ്പായ മെത്രാഷ് 2ല്‍ കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി. ആപ്പിലെ കമ്യൂണിറ്റി പോലിസിങ് വിന്‍ഡോയിലുള്ള സോഷ്യല്‍ സര്‍വീസസ് വിഭാഗത്തിലാണ് വിവിധ വിഷയങ്ങള്‍ റിപോര്‍ട്ട് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്.

മെത്രാഷ് 2ലെ കമ്യൂണിക്കേറ്റ് വിത്ത് അസ് മെനുവില്‍ കുടുംബ തര്‍ക്കം, പെരുമാറ്റ ദൂഷ്യം, തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കാനുള്ള കാര്യം, സാമൂഹിക പിന്തുണ, സ്വഭാവ കൗണ്‍സലിങ് തുടങ്ങിയ വിഷയങ്ങളില്‍ പരാതികള്‍ സമര്‍പ്പിക്കാം.

മെത്രാഷ് 2ല്‍ ആറ് ഭാഷകളിലായി 220ലേറെ സേവനങ്ങളാണ് നിലവില്‍ ലഭിക്കുന്നത്. മലയാളത്തിലും സേവനം ലഭ്യമാണ്.

Most Popular