Thursday, June 30, 2022
HomeNewsfeedമെട്രാഷ്-2 ആപ്പില്‍ പുതിയ സേവനം; ചടങ്ങുകള്‍ക്കുള്ള അപേക്ഷ നല്‍കാം

മെട്രാഷ്-2 ആപ്പില്‍ പുതിയ സേവനം; ചടങ്ങുകള്‍ക്കുള്ള അപേക്ഷ നല്‍കാം

ദോഹ: ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ്-2 ആപ്പില്‍ പുതിയ സേവനം ആരംഭിച്ചു. സുരക്ഷാ വകുപ്പുകള്‍ സന്ദര്‍ശിക്കാതെ ചടങ്ങുകള്‍ (അനുശോചന ചടങ്ങ് ആണെങ്കിലും) നടത്തുന്നതിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സേവനമാണ് ആഭ്യന്തര മന്ത്രാലയം ആപ്പ് വഴി തുടങ്ങിയത്.

കുറച്ച് ലളിതമായ ഘട്ടങ്ങളിലൂടെ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയും. മെട്രാഷ്-2 ആപ്പില്‍ ‘ഞങ്ങളുമായി ആശയവിനിമയം നടത്തുക’ (communicate with us) എന്ന ഓപ്ഷന്‍ തുറന്ന് ‘ഒരു ഇവന്റ് നടത്താന്‍ അപേക്ഷിക്കുക’ (apply to hold an event) ്എന്ന് തിരഞ്ഞെടുക്കുക. തുടര്‍ന്ന് ഒരു സത്യവാങ്ങ്മൂലം നല്‍കുക. ശേഷം ചടങ്ങിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കുക. ഇത് പൂര്‍ത്തീകരിച്ചാല്‍ അപേക്ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്ത ഇമെയിലിലേക്ക് ഒരു സ്ഥിതീകരണ സന്ദേശം ലഭിക്കുന്നതാണ്. പിന്നീട് രജിസ്റ്റര്‍ ചെയ്ത ഇമെയിലിലേക്ക് തന്നെ ചടങ്ങ് നടത്താനുള്ള അനുമതി പത്രം മെട്രാഷ്-2 ആപ്പ് അയ്ക്കുന്നതാണ്.

Most Popular