ദോഹ: മെട്രോലിങ്ക് സപ്തംബര്‍ 26 മുതല്‍ അഞ്ച് റൂട്ടുകളില്‍ കൂടി സര്‍വീസ് പുനരാരംഭിച്ചു. അല്‍ മെസ്സില(എം207), ദോഹ ജദീദ്(എം112, എം113), ഉം ഗുവൈലിന(എം116), അല്‍ മതാര്‍ അല്‍ ഖദീം(എം120) എന്നിവയാണ് സര്‍വീസ് പുനരാരംഭിച്ച റൂട്ടുകള്‍.
ഖത്തര്‍ റെയില്‍ ഉപഭോക്താക്കള്‍ക്ക് മെട്രോ സ്റ്റേഷനുകളുടെ 2 മുതല്‍ 5 വരെ കിലോമീറ്റര്‍ പരിധിയില്‍ സഞ്ചരിക്കാനുള്ള സൗജന്യ ബസ് സര്‍വീസ് ആണ് മെട്രോലിങ്ക്. കഴിഞ്ഞ വര്‍ഷം കോവിഡ് മൂലം നിര്‍ത്തിവച്ച മെട്രോലിങ്ക് ഘട്ടംഘട്ടമായാണ് പുനരാരംഭിക്കുന്നത്.