Monday, December 5, 2022
HomeNewsfeedമിലിപോള്‍ ഖത്തര്‍ എക്‌സിബിഷന്‍ തിങ്കളാഴ്ച്ച മുതല്‍

മിലിപോള്‍ ഖത്തര്‍ എക്‌സിബിഷന്‍ തിങ്കളാഴ്ച്ച മുതല്‍

ദോഹ: ആഭ്യന്തര സുരക്ഷാ, സിവില്‍ ഡിഫന്‍സ് അന്താരാഷ്ട്ര എക്‌സിബിഷനായ മിലിപോള്‍ ഖത്തര്‍ 13ാമത് എഡിഷന്‍ മാര്‍ച്ച് 15 മുതല്‍ 17 വരെ. ദോഹ എക്‌സിബിഷന്‍ ആന്റ് കോണ്‍ഫറന്‍സ് സെന്ററിലാണ് എക്‌സിബിഷന്‍ നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയം കോമെക്‌സ്‌പോസിയവുമായി സഹകരിച്ച് നടത്തുന്ന എക്‌സിബിഷനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മിലിപോള്‍ ഖത്തര്‍ പ്രസിഡന്റ് മേജര്‍ ജനറല്‍ നാസര്‍ ബിന്‍ ഫഹദ് ആല്‍ഥാനി പറഞ്ഞു. കോവിഡ് കാലത്തിന് ശേഷമുള്ള ആഭ്യന്തര സുരക്ഷാ, സിവില്‍ ഡിഫന്‍സ് മേഖലയുടെ ഭാവി ഏത് രീതിയിലായിരിക്കുമെന്ന് വ്യക്തമാക്കുന്നതായിരിക്കും ഇത്തവണത്തെ പ്രദര്‍ശനമെന്ന് അദ്ദേഹം വ്യക്തമാക്കി.
millipol qatar

17 രാജ്യങ്ങളില്‍ നിന്നുള്ള 71 കമ്പനികളും ഖത്തറില്‍ നിന്നുള്ള 72 കമ്പനികളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും. ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി, യുകെ, യുഎസ് എന്നീ രാജ്യങ്ങളുടെ പ്രത്യേക പവലിയനുകള്‍ പ്രദര്‍ശനത്തിലുണ്ടാവും. അതിന് പുറമേ അന്താരാഷ്ട്ര കമ്പനികളുടെ വ്യത്യസ്ത പവലിയനുകളുമുണ്ടാവും. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തന്നെ സന്ദര്‍ശകരുടെ വലിയ സാന്നിധ്യം പ്രദര്‍ശനത്തില്‍ പ്രതീക്ഷിക്കുന്നതായും സംഘാടകര്‍ പറഞ്ഞു.

ബര്‍സാന്‍ ഹോള്‍ഡിങ്, അബ്ദുല്ല അബ്ദുല്‍ ഗനി കമ്പനി, എഷ്ഹര്‍ സെക്യൂരിറ്റി സര്‍വീസസ്, ഉരീദു, ഔട്ട്‌ബോക്‌സ്, അല്‍ ഹസം, സാലിഹ് അല്‍ഹമദ് അല്‍മന, ഹ്വാവെ, സ്റ്റാര്‍ക്ക് മോട്ടോഴ്‌സ്, ജൈദ ഗ്രൂപ്പ്, നോട്ടിഫിക്കേഷന്‍, എംഎസ്സി ഖത്തര്‍, ഡെല്‍ ടെക്‌നോളജീസ്, മന്നായി കോര്‍പറേഷന്‍, സലാം ടെക്‌നോളജി, നുക്ടെക്, കമ്മ്യൂണിക്കേഷന്‍, മിലാഹ, ഖത്തര്‍ എയര്‍വെയ്‌സ് തുടങ്ങിയവയാണ് പ്രധാന സ്‌പോണ്‍സര്‍മാര്‍.
ALSO WATCH

Most Popular