ദോഹ: ഖത്തര്‍ ധനമന്ത്രി അലി ശരീഫ് അല്‍ ഇമാദിയെ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ചുമതലകളില്‍ നിന്ന് ഒഴിവാക്കി. വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹ്മദ് അല്‍ കുവാരിക്ക് ധനമന്ത്രിയുടെ അധിക ചുമതല നല്കി. ഉത്തരവ് പുറപ്പെടുവിച്ച തിയ്യതി മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
അഴിമതി, അധികാര ദുര്‍വിനിയോഗം തുടങ്ങിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ധനമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ ഖത്തര്‍ അറ്റോണി ജനറല്‍ ഇന്നലെ ഉത്തരവിട്ടിരുന്നു. അതിന് പിന്നാലെയാണ് പുറത്തക്കാനുള്ള തീരുമാനം.
ALSO WATCH