Tuesday, September 27, 2022
HomeNewsfeedസൗത്ത് അല്‍ വക്‌റ ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

സൗത്ത് അല്‍ വക്‌റ ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

ദോഹ: പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്റെ കീഴിലുള്ള സൗത്ത് അല്‍ വക്‌റ ഹെല്‍ത്ത് സെന്റര്‍ ഖത്തര്‍ ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി ഉദ്ഘാടനം ചെയ്തു. പിഎച്ച്‌സിസി മാനേജിങ് ഡയറക്ടര്‍, ആരോഗ്യ മേഖലയിലെ ഉന്നതര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.

ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7 മുതല്‍ രാത്രി 11 വരെയാണ് പുതിയ ആരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തി സമയം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൂടുതല്‍ ഹെല്‍ത്ത് സെന്ററുകള്‍ തുറക്കുമെന്ന് മന്ത്രി പറഞ്ഞു.

ഫാര്‍മസി, ആറ് ജനറല്‍ ക്ലിനിക്കുകള്‍, ഒരു ഡെന്റല്‍ ക്ലിനിക്ക്, രണ്ട് പീഡിയാട്രിക് ക്ലിനിക്ക്, മെഡിക്കല്‍ ലാബുകള്‍, റേഡിയോളജി വിഭാഗം, ഐസൊലേഷന്‍ റൂം, മസ്ജിദ് തുടങ്ങിയ സൗകര്യങ്ങളുണ്ട്.

സൗത്ത് അല്‍ വക്‌റ ഹെല്‍ത്ത് സെന്റര്‍ തുറന്നതോടെ ഖത്തറിലെ ആകെ ആരോഗ്യ കേന്ദ്രങ്ങളുടെ എണ്ണം 28 ആയി.

Most Popular