ഉംസലാലില്‍ 18,000 പേര്‍ക്കുള്ള ക്വാരന്റൈന്‍ കേന്ദ്രം; സൗകര്യങ്ങള്‍ മന്ത്രിമാര്‍ വിലയിരുത്തി

ദോഹ: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി ഉംസലാലില്‍ പുതുതായി സ്ഥാപിച്ച കൂറ്റന്‍ ക്വാരന്റൈന്‍ കേന്ദ്രം ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബാഇ എന്നിവര്‍ സന്ദര്‍ശിച്ചു.

ക്വാരന്റൈന്‍ ആവശ്യമുള്ളവരെയെല്ലാം താമസിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ കേന്ദ്രം. 32 കെട്ടിടങ്ങളിലായി 18,000 ബെഡ്ഡുകള്‍ സജ്ജീകരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. നിലവില്‍ 4,000 ബെഡ്ഡുകള്‍ ഒരുക്കിയിട്ടുണ്ട്. അടുത്തയാഴ്ച്ച 8,000 ബെഡ്ഡുകള്‍ കൂടി എത്തും. സുഖപ്രദവും സുരക്ഷിതവുമായ ഈ കെട്ടിടത്തില്‍ വിനോദ സൗകര്യങ്ങള്‍ ഉള്‍പ്പെടെ ഉണ്ടാവും.

Ministers inspect 32 buildings of Umm Slal quarantine compound