Wednesday, January 26, 2022
HomeNewsfeedഖത്തറിലെ റസ്‌റ്റൊറന്റുകളില്‍ 100 ശതമാനം ഉപഭോക്താക്കളെ അനുവദിക്കും; ശീഷാ കേന്ദ്രങ്ങള്‍ തുറക്കും

ഖത്തറിലെ റസ്‌റ്റൊറന്റുകളില്‍ 100 ശതമാനം ഉപഭോക്താക്കളെ അനുവദിക്കും; ശീഷാ കേന്ദ്രങ്ങള്‍ തുറക്കും

ദോഹ: ഖത്തറിലെ ടൂറിസ്റ്റ് ഏരിയകളിലുള്ള തുറന്ന ഇടങ്ങളില്‍ ശീഷാ സേവനം പുനരാരംഭിക്കാന്‍ തീരുമാനം. ഒക്ടോബര്‍ 3 മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായാണിത്.

ഖത്തര്‍ ക്ലീന്‍ പ്രോഗ്രാം സര്‍ട്ടിഫിക്കേഷനുള്ള റസ്റ്റൊറന്റുകളിലും കഫേകളിലും തുറന്ന സ്ഥലങ്ങളില്‍ 100 ശതമാനം ഉപഭോക്താക്കളെ അുവദിക്കും. ബാക്കി റസ്‌റ്റോറന്റുകളിലും കഫേകളിലും 50 ശതമാനം ആണ് അനുമതി.

ഖത്തര്‍ ക്ലീന്‍ റസ്‌റ്റോറന്റുകളില്‍ ഇന്‍ഡോറില്‍ 75 ശതമാനം പേര്‍ക്കാണ് അനുമതി. ബാക്കിയുള്ളവയില്‍ 40 ശതമാനം പേര്‍ക്ക് ഇരിക്കാം.

മുഴുവന്‍ ഉപഭോക്താക്കളും കോവിഡ് വാക്‌സിന്‍ എടുത്തിരിക്കണം. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കളോടൊപ്പം മാത്രമാണ് പ്രവേശനം.
ALSO WATCH

Most Popular