ദോഹ: വാക്സിനേഷന് നടപടിക്രമങ്ങള്‍ സുഗമമവും സുരക്ഷിതവുമാക്കുന്നതിന് സെക്കന്റ് ഡോസ് കുത്തിവയ്പ്പ് എടുക്കേണ്ട സ്ഥലത്തില്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം മാറ്റം പ്രഖ്യാപിച്ചു. ഇതുപ്രകാരം പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ നിന്ന് ഫസ്റ്റ് ഡോസ് എടുത്തവര്‍ക്ക് സെക്കന്റ് ഡോസും അതേ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ തന്നെയായിരിക്കും. ക്യുഎന്‍സിസിയില്‍ നിന്ന് ഫസ്റ്റ് ഡോസ് എടുത്തവര്‍ക്കു മാത്രമാണ് ഡ്രൈവ് ത്രൂ വാക്സിനേഷന് സെന്ററില്‍ സെക്കന്റ് ഡോസ് ലഭിക്കുക. ഇക്കാര്യത്തില്‍ താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പ്രൈമറി ഹെല്‍ത്ത് സെന്റര്‍
1. പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്ന് ഫസ്റ്റ് ഡോസ് എടുത്തവര്‍ക്ക് അതേ കേന്ദ്രത്തില്‍ നിന്ന് തന്നെയാവും സെക്കന്റ് ഡോസും ലഭിക്കുക
2. കഴിഞ്ഞ 20 ദിവസത്തിനിടെ ഹെല്‍ത്ത് സെന്ററില്‍ നിന്ന് ഫസ്റ്റ് ഡോസ് എടുക്കുകയും ഡ്രൈവ് ത്രൂ സെന്ററിലേക്ക് സെക്കന്റ് ഡോസിന് റഫര്‍ ചെയ്യുകയും ചെയ്തവര്‍ക്ക് പിഎച്ച്സിസിയിലേക്ക് അപ്പോയിന്മെന്റ് റീഷെഡ്യൂള്‍ ചെയ്തതായി എസ്എംഎസ് ലഭിക്കും
3. മുന്‍കൂട്ടി നിശ്ചയിച്ച അപ്പോയിന്മെന്റ് പ്രകാരമല്ലാതെ പോകുന്നവര്‍ക്ക് വാക്സിന് ലഭിക്കില്ല
4. ഇഹ്തിറാസ് ഗ്രീന്‍ സ്റ്റാറ്റസ്, വാക്സിനേഷന് കാര്‍ഡ്, ഖത്തര്‍ ഐഡി തുടങ്ങിയവ കാണിക്കണം
ലുസൈല്‍, വക്റ ഡ്രൈവ്-ത്രൂ സെന്റര്‍
1. ഫസ്റ്റ് ഡോസ് ക്യുഎന്‍സിസിയില്‍ എടുത്തുവര്ക്കു മാത്രമാണ് ഡ്രൈവ്-ത്രൂ സെന്ററിലേക്ക് സെക്കന്റ് ഡോസ് അപ്പോയിന്മെന്റ് ലഭിക്കുക
2. സെക്കന്റ് ഡോസ് വാക്സിന് ഏത് സമയത്താണ് പോകേണ്ടത് എന്നത് സംബന്ധിച്ച് എസ്എംഎസ് സന്ദേശം ലഭിക്കും
3. നിശ്ചിത തിയ്യതിക്കു മുമ്പ് സെക്കന്റ് ഡോസ് ലഭിക്കില്ല
4. സ്വന്തം വാഹനത്തിലോ ടാക്സിയിലോ ആണ് ഡ്രൈവ്-ത്രൂ സെന്ററില്‍ എത്തേണ്ടത്. ഇഹ്തിറാസ് സ്റ്റാറ്റസ്, ക്യൂഐഡി, വാക്സിനേഷന് കാര്‍ഡ് എന്നിവ കാണിക്കണം
5. സെക്കന്റ് ഡോസ് എടുക്കാന്‍ നിശ്ചിത സമയത്ത് ചെന്നില്ലെങ്കില്‍, ഏതെങ്കിലും പിഎച്ച്സിസി സെന്ററില്‍ അപ്പോയിന്മെന്റ് റീഷെഡ്യൂള്‍ ചെയ്തതായി എസ്എംഎസ് ലഭിക്കും.
ALSO WATCH