കൊല്ലപ്പണിക്കും ആശാരിപ്പണിക്കും നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ഖത്തര്‍ വാണിജ്യ മന്ത്രാലയം

qatar moci guideline for black smith and carpenter

ദോഹ: നഗരങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്ന കൊല്ലപ്പണി, ആശാരിപ്പണി വര്‍ക്ക് ഷോപ്പുകള്‍ക്കും ബന്ധപ്പെട്ട വെയര്‍ഹൗസുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി ഖത്തര്‍ വാണിജ്യ മന്ത്രാലയം. പൊതു ശുചിത്വത്തിന്റെ ഭാഗമായി താഴെ പറയുന്ന നിയന്ത്രണങ്ങള്‍ ഇത്തരം ഷോപ്പുകള്‍ക്ക് പ്രഖ്യാപിച്ചു.

1. ലൈസന്‍സ് ലഭിച്ചിട്ടുള്ള സ്ഥലത്ത് അല്ലാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തരുത്. വീടുകള്‍ക്കകത്തോ പൊതു പാര്‍ക്കിങ് സ്ഥലങ്ങള്‍, റോഡരികുകള്‍, താമസ കേന്ദ്രങ്ങള്‍, മറ്റ് ഒഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവ കൈയേറിയോ പണികള്‍ ചെയ്യാന്‍ പാടില്ല
2. കൊല്ലപ്പണി, ആശാരിപ്പണി എന്നിവയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ഷോപ്പുകള്‍ക്ക് മുന്നിലോ പൊതു പാര്‍ക്കിങ് സ്ഥലങ്ങള്‍, റോഡരികുകള്‍, താമസ കേന്ദ്രങ്ങള്‍, മറ്റ് ഒഴിഞ്ഞ സ്ഥലങ്ങള്‍ എന്നിടങ്ങളിലോ ഇടാന്‍ പാടില്ല.

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ബന്ധപ്പെട്ട നിരവധി വകുപ്പുകള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ 16001 എന്ന നമ്പറില്‍ അറിയിക്കണം.
Ministry announces initiative to regulate blacksmith and carpentry workshops in Qatar
ALSO WATCH