Friday, September 30, 2022
HomeNewsfeedറമദാനില്‍ വാക്‌സിനേഷന്‍ സമയം ദീര്‍ഘിപ്പിച്ച് ഖത്തര്‍

റമദാനില്‍ വാക്‌സിനേഷന്‍ സമയം ദീര്‍ഘിപ്പിച്ച് ഖത്തര്‍

ദോഹ: ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിന്റെ റമദാനിലെ പ്രവര്‍ത്തി സമയം ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. റമദാനില്‍ എല്ലാ ദിവസവും രാവിലെ 9 മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ 1 മണി വരെ കേന്ദ്രം പ്രവര്‍ത്തിക്കും. വെള്ളി, ശനി ദിവസങ്ങളിലും സേവനം ലഭിക്കും. കുത്തിയ്പ്പിന് വേണ്ടി ക്ഷണം ലഭിച്ചവര്‍ക്കും നിശ്ചിത യോഗ്യതയുള്ളവര്‍ക്കും മാത്രമേ ഇവിടെ വാക്‌സിന്‍ ലഭിക്കുകയുള്ളുവെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു.

അര്‍ഹരായവര്‍ക്ക് അപ്പോയിന്‍മെന്റ് തിയ്യതിയും സമയവും അറിയിച്ചുകൊണ്ടുള്ള എസ്എംഎസ് സന്ദേശം ലഭിക്കും. വാക്‌സിനേഷന് വരുമ്പോള്‍ വാലിഡായ ഖത്തര്‍ ഐഡി ഹാജരാക്കണം. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ ക്യുഎന്‍സിസിയിലേക്ക് വരരുതെന്ന് നേരത്തേ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ALSO WATCH

Most Popular