പ്രവര്‍ത്തന ഷെഡ്യൂള്‍ പാലിച്ചില്ല; റയ്യാനിലെ ജരീര്‍ ബുക്ക് സ്‌റ്റോര്‍ പൂട്ടിച്ചു

jarir books

ദോഹ: അല്‍ റയ്യാന്‍ അല്‍ ജദീദിലുള്ള ജരീര്‍ ബുക്ക് സ്‌റ്റോര്‍ 15 ദിവസത്തേക്ക് പൂട്ടിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രവര്‍ത്തന ഷെഡ്യൂള്‍ പാലിക്കാത്തതിനാണ് നടപടിയെന്ന് വാണിജ്യ മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചു.

ഏപ്രില്‍ 10 മുതല്‍ വെള്ളി, ശനി ദിവസങ്ങളില്‍ ഭക്ഷണ വില്‍പ്പന ശാലകള്‍, ഫാര്‍മസികള്‍, മറ്റ് അവശ്യ സേവനങ്ങള്‍ അല്ലാത്തവയെല്ലാം അടയ്ക്കണമെന്ന് വാണിജ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Ministry closes a library on Al Rayyan Street for violating store times